Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anad Sasi

Thiruvananthapuram

ആ​നാ​ട് ശ​ശിയെ അനുസ്മരിച്ചു

നെ​ടു​മ​ങ്ങാ​ട്: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും കോ​ൺ​ഗ്ര​സ് നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ആ​യി​രു​ന്ന ആ​നാ​ട് ശ​ശി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ. ബാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് താ​ഹി​ർ നെ​ടു​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. എ​സ്. അ​രു​ൺ കു​മാ​ർ, നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ, ഹാ​ഷിം റ​ഷീ​ദ്, സോ​ണി പു​ന്നി​ലം, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഭാ​ര​വാ​ഹി​ക​ളാ​യ മ​നു വാ​ണ്ട, അ​ഖി​ൽ പേ​രു​മ​ല, ഇ​മ്രാ​ൻ വാ​ളി​ക്കോ​ട്, അ​ജി​ൻ ഷാ, ​സ​ജി, അ​ൻ​ഷാ​ദ് ഗാ​ന്ധി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട്: മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​നാ​ട് ശ​ശി​യു​ടെ ഒ​ന്നാ​മ​ത് ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണം നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് ഉ​മ്മ​ൻ​ചാ​ണ്ടി ഹൗ​സി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​നാ​ട് ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി. ​അ​ർ​ജു​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ, അ​ഡ്വ. ബാ​ജി. അ​ഡ്വ. എ​സ്. അ​രു​ൺ കു​മാ​ർ, വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ. ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ, മ​ഹേ​ഷ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up